തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് കാരണം ഡിസിസി പ്രസിഡന്റ്… ഡിസിസി ഓഫിസിനു മുന്നിൽ…





പാലക്കാട് : തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തി വ്യക്തമാക്കി പാലക്കാട് ഡിസിസി ഓഫിസിനു മുന്നിൽ പോസ്റ്ററുകൾ. വണ്ടാഴി പഞ്ചായത്തിൽ സ്ഥാനാർത്ഥികളെ നിർത്തുന്നതിൽ ഡിസിസി പ്രസിഡണ്ട് പണം വാങ്ങിയെന്നും സ്ഥാനാർത്ഥികൾ നാലാം സ്ഥാനത്തായതിന് കാരണം ഡിസിസി പ്രസിഡന്റാണെന്നുമാണ് പോസ്റ്ററിൽ ആരോപിച്ചിരിക്കുന്നത്.

പാലക്കാട് ജില്ലയിലെ കോൺഗ്രസിനെ നശിപ്പിക്കുന്ന പണം ലോബിയുടെ അടിമയാണ് ഡിസിസി പ്രസിഡന്റെന്നും, ഡിസിസി പ്രസിഡന്റ്‌റ് എ.തങ്കപ്പൻ നിർത്തിയ മംഗലം ഡാമിലെ സ്ഥാനാർത്ഥിയ്ക്ക് സിറ്റിങ് വാർഡിൽ നാലാം സ്ഥാനമാണ് ലഭിച്ചതെന്നും, യുഡിഎഫിന് ഭരണം നഷ്ടപ്പെടാൻ കാരണമായ പ്രസിഡന്റ് തങ്കപ്പൻ രാജിവെക്കുക തുടങ്ങിയ കാര്യങ്ങളുന്നയിച്ചാണ് പോസ്റ്റർ. ഡിസിസി ഓഫിസിന്റെ മതിലിലാണ് പോസ്റ്ററുകൾ പതിച്ചത്.
أحدث أقدم