കോട്ടയം: ജില്ലയിൽ നാളെ (20/7/25) പാമ്പാടി,പാലാ, കുറിച്ചി,മീനടം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിൽ കീഴിൽ വരുന്ന ചെറുവള്ളിക്കാവ്, കുറ്റിക്കൽ കണ്ടം ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 3 pm വരെ വൈദ്യുതി മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പോളിടെക്നിക്, തൂക്കുപാലം, ഡംപിങ്ങ് ഗ്രൗണ്ട്., കാനാട്ടുപാറ ടവ്വർ ട്രാൻസ്ഫോർമർ എന്നിവിടങ്ങളിലും, പാലാ ടൗൺ, ഗവ.ആശുപത്രി, കൊട്ടാരമറ്റം എന്നീ ഭാഗങ്ങളിലും നാളെ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോളനി അമ്പലം, വെള്ളേക്കളം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും ഉദയ, തുരുത്തിപ്പള്ളി ടവർ എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം സെക്ഷൻ പരിധിയിൽ വരുന്ന കുരുവിക്കാട് ട്രാൻസ്ഫോർമറിൽ നാളെ (20.07.2025) രാവിലെ 9 മണി മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങും.