കുമരകം പോലീസ് സ്റ്റേഷനിലും കൂടാതെ കേരളത്തിലെ വിവിധ ജില്ലകളിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ 27 കാരനെ KAAPA നിയമ പ്രകാരം തടങ്കലിലാക്കി



കുമരകം പോലീസ് സ്റ്റേഷനിലും കൂടാതെ കേരളത്തിലെ വിവിധ ജില്ലകളിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സച്ചു ചന്ദ്രൻ, വയസ് 27 S/O ചന്ദ്രൻ, ശരണാലയം വീട്, കവണാറ്റിൻകര ഭാഗം, കുമരകം എന്നയാളെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (KAAPA) വകുപ്പ് പ്രകാരം  കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് അയച്ചിട്ടുള്ളതാണ്. കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ.ഷാഹുൽ ഹമീദ് A IPS ൻറ റിപ്പോർട്ടിൻറ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ കളക്ടർ ശ്രീ. ജോൺ.V. സാമുവൽ IAS ആണ് 27.07.2025 തിയതി ഉത്തരവ് ഇട്ടത്. കുമരകം പോലീസ് സ്റ്റേഷൻ SHO ഷിജി.കെ യുടെ നിർദ്ദേശപ്രകാരം SI പ്രദീപ് കുമാർ.കെ.വി,  SCPO മാരായ ലെനീഷ്, രജീഷ് , CPO ജിജോഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്ത്.
Previous Post Next Post