ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. മൂന്നാർ പോതമേടാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികളായ എട്ടുപേരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്. വാഹനം തിരിക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. കോയമ്പേട് ഊരാപക്കത്തുനിന്ന് വിനോദസഞ്ചാരത്തിനായി മൂന്നാറിലെത്തിയതായിരുന്നു ഇവർ. പരിക്കേറ്റ മറ്റുള്ളവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു കുട്ടിയടക്കം എട്ടുപേർ ജീപ്പിൽ…മൂന്നാറിൽ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം…
Jowan Madhumala
0
Tags
Top Stories