പാമ്പാടി: ഇന്നലെ ഉച്ചക്ക് ശേഷം സൗത്ത് പാമ്പാടിയിൽ ഉണ്ടായ തെരുവുനായ അക്രമത്തിൽ പരിക്കേറ്റ വരുടെ വീടുകളിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഡോക്ടർമാരും ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും സന്ദർശനം നടത്തി
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പി ഹരികുമാർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സന്ധ്യാരാജേഷ് ശശികല പി എസ് അനീഷ് പി വി ഷിബു കുഴിയടത്തറ കെ കെ തങ്കപ്പൻ സുനിത ദീപു തുടങ്ങിയവരും പാമ്പാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ മനോജ് അരവിന്ദ് പാമ്പാടി മൃഗാശുപത്രി ഡോക്ടർ ലിനി ചന്ദ്രൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്ധ്യാ ചന്ദ്രശേഖർ തുടങ്ങിയവർ ഉപ്പമുണ്ടായിരുന്നു
വളർത്തുന്ന നായ ലൈസൻസ് പൂർണമായി നടപ്പാക്കുവാനും നിലവിൽ രണ്ട് തവണ വാക്സിനേഷൻ നടത്തിയെങ്കിലും പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ തെരുവുനായ്ക്കളെ കണ്ടെത്തി വാക്സിനേഷൻ നൽകുന്നതിനും തെരുവുനായ ആക്രമത്തിൽ നിന്നും രക്ഷ നേടുന്നതിനായി മൃഗസംരക്ഷണ വകുപ്പുമായി ആലോചിച്ച് സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നതിനും സാധിക്കും
ഇതിനായി അടിയന്തര യോഗം ഇന്ന് നാല് മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന് തീരുമാനമെടുക്കും