ആത്മഹത്യാ കുറിപ്പെഴുതാൻ പേനയും കടലാസും ചോദിച്ചപ്പോൾ കടക്കാരൻ മർദിച്ചു; കടയുടമയുടെ പേരെഴുതി വച്ച് ജീവനൊടുക്കി 55കാരൻ

ആലപ്പുഴ: ആത്മഹത്യാ കുറിപ്പെഴുതാൻ പേനയും കടലാസും ചോദിച്ചപ്പോൾ പഴക്കടക്കാരൻ മർദിച്ചതിനു പിന്നാലെ കടയുടമയുടെ പേരെഴുതി വച്ച് ജീവനൊടുക്കി 55കാരൻ. ആലപ്പുഴ തുമ്പോളി മംഗലം പള്ളിപ്പറമ്പിൽ വീട്ടിൽ ബെന്നിയാണ് മരിച്ചത്. വിഷക്കായ കഴിച്ചതിനെത്തുടർന്ന് ഗുരുതര നിലയിലായ ബെന്നിയെ വെള്ളിയാഴ്ച രാത്രി ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ചയോടെ മരണം സ്ഥിരീകരിച്ചു. കെട്ടിട നിർമാണം തൊഴിലാളിയായിരുന്നു ബെന്നി.

പുലയൻവഴ‍ി കറുക ജംക്ഷനു സമീപത്തെ ലോഡ്ജിലായിരുന്നു വെള്ളിയാഴ്ച ബെന്നി താമസിച്ചിരുന്നത്. വൈകിട്ട് അടുത്തുള്ള പഴക്കടയിൽ ചെന്ന് പേനയും കടലാസും ആവശ്യപ്പെട്ടെങ്കിലും തന്‍റെ ഭാര്യയെ ശല്യം ചെയ്യാനായി വന്നതാണെന്ന് തെറ്റിദ്ധരിച്ച് കടയുടമ ബെന്നിയെ മർദിച്ചു.

തൊട്ടുപിന്നാലെ മുറിയിലെത്തിയ ബെന്നി ആത്മഹത്യക്കു കാരണം കടയുടമയാണെന്ന് സ്കെച്ച് പേന കൊണ്ട് തറയിൽ എഴുതി വച്ച് മരിക്കുകയായിരുന്നു. തൂവാലയിൽ തമ്പി എന്നൊരാളെക്കുറിച്ചും എഴുതിയിട്ടുണ്ട്. കടയുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
أحدث أقدم