ആംബുലൻസ് ഇടിച്ച് 55 കാരന് ദാരുണാന്ത്യം; ആംബുലൻസ് ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍….


        
തിരുവനന്തപുരം ആറ്റിങ്ങലിൽ ആംബുലൻസ് ഇടിച്ച് 55 കാരന് ദാരുണാന്ത്യം. ആറ്റിങ്ങൽ സ്വദേശിയായ വിജയനാണ് മരിച്ചത്. ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കവേയാണ് അപകടം ഉണ്ടായത്. കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ട് പോകവേയായിരുന്നു ആംബുലൻസ് അപകടത്തിൽപ്പെട്ടത്.

ആംബുലൻസും ഡ്രൈവറെയും ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു. രോഗിയെ മറ്റൊരു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് വിട്ടു.


أحدث أقدم