ലോഹമാലയിട്ട് എംആർഐ സ്കാനിങ് മുറിയിൽ; 61 കാരനെ ഉള്ളിലേക്ക് വലിച്ചെടുത്ത് യന്ത്രം.. ഗുരുതര പരുക്ക് !




ന്യൂയോർക്ക് ലോഹമാല ധരിച്ച് എംആർഐ (MRI) സ്കാൻ നടക്കുന്ന മുറിയിലേക്ക് പ്രവേശിച്ച 61 വയസ്സുകാരനെ യന്ത്രം ഉള്ളിലേക്ക് വലിച്ചെടുക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ന്യൂയോർക്കിലെ നാസാവു ഓപ്പൺ എംആർഐയിൽ ബുധനാഴ്ച‌ ഉച്ചകഴിഞ്ഞാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.

നാസാവു കൗണ്ടി പൊലീസ് ഡിപ്പാർട്ട്മെന്റ് നൽകുന്ന വിവരമനുസരിച്ച്, എംആർഐ യന്ത്രത്തിന്റെ അതിശക്തമായ കാന്തികശക്‌തി ലോഹമാല ധരിച്ചെത്തിയ ഇയാളെ ഉള്ളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് ഇയാൾക്ക് "മെഡിക്കൽ എപ്പിസോഡ്" ഉണ്ടായെന്നും ഗുരുതരാവസ്ഥയിൽ ആശുപ്രതിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി.
പരുക്കേറ്റയാളുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ചയും ഇയാളുടെ ആരോഗ്യനിലയെക്കുറിച്ച് പുതിയ വിവരങ്ങളൊന്നും ലഭ്യമല്ലെന്നും അധികൃതർ അറിയിച്ചു. എംആർഐ മുറികളിൽ പ്രവേശിക്കുമ്പോൾ ലോഹവസ്തുക്കൾ ഒഴിവാക്കണമെന്ന് കർശന നിർദ്ദേശങ്ങളുണ്ടായിട്ടും ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
Previous Post Next Post