ഹൃദയാഘാതം മൂലം പത്തനംതിട്ട സ്വദേശി ഒമാനിൽ അന്തരിച്ചു. ഇലന്തൂർ മരങ്ങാട്ടിൽ വീട്ടിൽ ശിവൻകുട്ടി (67) ആണ് മത്രയിൽ മരിച്ചത്. മത ഗോൾഡ് സൂഖിൽ ദീർഘകാലമായി സ്വർണാഭരണ നിർമാണ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: ഓമന. മക്കൾ: സുധി (കുവൈത്ത്), ശരത്. ആശുപ്രതി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കൈരളിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു