കുട്ടനാട്ടില്‍ രണ്ട് പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്കും പത്തനംതിട്ടയില്‍ 6 സ്‌കൂളുകള്‍ക്കും ഇന്ന് അവധി





ആലപ്പുഴ/പത്തനംതിട്ട : കുട്ടനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ സ്‌കൂള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ആലപ്പുഴ കളക്ടര്‍. കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാര്‍ ഗ്രാമപഞ്ചായത്തുകളില്‍ വെള്ളപ്പൊക്കം ഉള്ളതിനാല്‍ ഈ രണ്ട് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ഇന്ന് അവധി നല്‍കി ഉത്തരവായി. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു.

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാംപായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ആറ് സ്‌കൂളുകളാണ് ജില്ലയില്‍ ദുരിതാശ്വാസ ക്യാംപായി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് മഴയ്ക്ക് ശമനം വന്നിരിക്കുകയാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് അടുത്ത മൂന്ന് ദിവസത്തേക്ക് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. ബാക്കിയെല്ലാ ജില്ലകളിലും സാധാരണ നിലയില്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.
أحدث أقدم