ഷാർജയിൽ മരിച്ച അതുല്യയുടെ കുടുംബം യുഎഇയിൽ നിയമ നടപടിക്ക്







ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം കോയിവിള സ്വദേശിനി അതുല്യയുടെ മരണം കൊലപാതകമാണെന്ന് കാട്ടി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന് ഇന്ന് പരാതി നൽകുമെന്ന് കുടുംബം.അതുല്യയുടെ ഭർത്താവ് സതീശിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് രജിസ്റ്റർ ചെയ്‌ത എഫ്.ഐ.ആർ വിവരങ്ങളും മുൻപുണ്ടായ ഗാർഹിക പീഡന കേസിന്റെ വിവരങ്ങളും കുടുംബം കോൺസുലേറ്റിന് കൈമാറും.

മരണത്തിൽ അന്വേഷണം വേണമെന്നും വേഗത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്ര വിദേശകാര്യ മന്ത്രിക്കും, ദുബൈയിലെ കോൺസുലേറ്റ് ജനറലിനും കത്ത് നൽകി.

അതേസമയം, ഷാർജയിൽ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോയേക്കും..ബന്ധുക്കൾ ഇതിനായി കോടതിയിയെ സമീപിക്കും.രേഖകൾ പിന്നീട് ഇന്ത്യൻ കോൺസുലേറ്റിന് കൈമാറും..എംബാമിംഗ് നടപടികൾ കൂടി ഇന്ന്പൂർത്തിയായാൽ രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം കഴിഞ്ഞദിവസം ദുബൈയിൽ സംസ്കരിച്ചിരുന്നു.
أحدث أقدم