പുതുപ്പളളി : - പുതുപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് മുൻപിൽ സ്ഥാപിച്ച മഹാത്മാഗാന്ധി സ്മാരകം സഹകരണ ദേവസ്വം തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അനാച്ഛാദനം ചെയ്തു .തുടർന്ന് പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പൂർത്തീകരിച്ച വിവിധ പദ്ധതികളുടേയും ,കുടുംബശ്രീയുടെ ലഹരി വിരുദ്ധ ബോധവൽക്കരണ
ക്യാമ്പയിനിന്റേയും ,ടാസ്ക ഫോഴ്സ് രൂപീകരണത്തിന്റേയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
പുതുപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റോമിച്ചൻ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം നിബു ജോൺ ,സ്വാഗതസംഘം ജനറൽ കൺവീനർ സുഭാഷ് പി വർഗീസ് ,
പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാബു പുതുപ്പറമ്പിൽ, റേച്ചൽ കുര്യൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ശാന്തമ്മ തോമസ് ,ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശാന്തമ്മ പീലിപ്പോസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വത്സമ്മ മാണി ,പഞ്ചായത്ത് അംഗങ്ങളായ സി എസ് സുധൻ ,പ്രിയ കുമാരി, വർഗീസ് ചാക്കോ, സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജോൺ ബേബി,സിപിഐ എം പുതുപ്പള്ളി ഏരിയാ കമ്മിറ്റി അംഗം സജേഷ് തങ്കപ്പൻ ,കോൺഗ്രസ് പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് സാം കെ വർക്കി, ബിജെപി പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് സി പി രാമചന്ദ്രൻ നായർ, സിപിഐ പുതുപ്പള്ളി ലോക്കൽ സെക്രട്ടറി വിമൽ കുമാർ, അശോകൻ പാണ്ഡ്യാല ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ കെ രാജു തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിലെ വിവിധ പദ്ധതികൾക്ക് സ്ഥലംവിട്ടു നൽകിയ വ്യക്തികളേയും ,കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ലളിതഗാന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അനീഷ സജീവിനേയും ,മുഖ്യമന്ത്രിയുടെ അഗ്നിരക്ഷാസേവ മെഡൽ നേടിയ കെ ആർ അഭിലാഷിനേയും ,2024- 25 സാന്പത്തിക വർഷം കെട്ടിട നികുതി നൂറ് ശതമാനം പിരിവ് നടത്തിയ ജീവനക്കാരേയും ജനപ്രതിനിധികളേയും ചടങ്ങിൽ ആദരിച്ചു.