പാരിസ്ഥിതിക വെല്ലുവിളി ഉയർത്തുന്ന ഇ-മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനായി ദക്ഷിണ കൊറിയയിലെ സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിൽ നിർണ്ണായകമാണ്. കണ്ടെത്തൽ. ജലത്തിൽ ലയിക്കുന്നതും ജർണിച്ച് ഇല്ലാതാകുന്നതുമായ മെമ്മറി ഡിവൈസാണ് കൊറിയൻ ഗവേഷകർ വികസിപ്പിച്ചത്. ഡേറ്റ സംഭരണശേഷിയും ബയോഡീഗ്രേഡബിലിറ്റിയും സംയോജിപ്പിച്ചതാണ് പുതിയ കണ്ടെത്തൽ. സാങ്കേതികവിദ്യയുടെ രംഗത്തെ വളരെ പ്രധാനപ്പെട്ട നേട്ടമാണിതെന്ന് പദ്ധതിക്ക് നേതൃത്വം നൽകിയ ശാസ്ത്രജ്ഞരിൽ ഒരാളായ ഡോ. സാങ്ഹോ ചോ പറഞ്ഞു. ഭാവിയിൽ കേടുപാടുകൾ സ്വയം തീർത്ത് പ്രവർത്തനക്ഷമമാകാനുള്ള ശേഷിയും പ്രകാശത്തോട് പ്രതികരിക്കാനുള്ള (ഫോട്ടോ-റെസ്‌പോൺസിവ്) ശേഷിയും ഉൾപ്പെടുത്തിയ മെമ്മറി ഉപകരണത്തിൻ്റെ ഇൻ്റലിജൻ്റ് ഇലക്ട്രോണിക് ഇലക്ട്രോണിക്സ് ഉപകരണമായി വികസിപ്പിക്കാനാണ് ഗവേഷകർ ലക്ഷ്യമിടുന്നത്. പരീക്ഷണഘട്ടത്തിൽ ഉപകരണം സംഭരിച്ച ഡാറ്റ 10,000 സെക്കൻ്റിലധികം നിലനിർത്തി. 10 ലക്ഷത്തിലധികം തവണ ഓണ് – ഓഫ് ചെയ്തു. 250-ലധികം റൈറ്റ്-ഇറീസ് സൈക്കിളുകൾക്ക് ശേഷവും കേടുപാടൊന്നും സംഭവിച്ചില്ല. ഓർഗാനിക് ഇലക്ട്രോണിക് ഉപകരണത്തിൻ്റെ ഈടുനിൽപ്പും പ്രവർത്തനക്ഷമതയും വ്യക്തമാക്കുന്നതാണ് ഇതെല്ലാമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഉയർന്ന പ്രവർത്തനക്ഷമതയുള്ള മെമ്മറി ഡിവൈസിൽ സ്വയം നശീകരണ സ്വഭാവം സമന്വയിപ്പിക്കുന്ന ആദ്യത്തെ ഉദാഹരണമാണിതെന്നും അവർ വ്യക്തമാക്കി.മനുഷ്യ ശരീരത്തിൽ സുരക്ഷിതമായി ഘടിപ്പിക്കാൻ കഴിയും എന്നതാണ് മെമ്മറി ചിപ്പിൻ്റെ മറ്റൊരു സവിശേഷത. ആവശ്യമെങ്കിൽ മാത്രം വിഘടിക്കാൻ കഴിയുന്ന തരത്തിൽ രൂപകൽപന ചെയ്യാനാകും. എപ്പോൾ വിഘടനം ആരംഭിക്കണം എന്ന് നേരത്തെതന്നെ നിശ്ചയിക്കാൻ കഴിയുന്ന തരത്തിൽ അതിൻ്റെ കട്ടിയും ഘടനയും തീരുമാനിക്കാവുന്നതാണ്. പുറത്തെ പാളി ജീർണിച്ചു കഴിഞ്ഞാൽ മൂന്ന് ദിവസത്തിനുള്ളിൽ അവശിഷ്ടമൊന്നും ബാക്കിയാക്കാതെ ജലത്തിൽ ലയിച്ച് ഇല്ലാതാകും. നേരത്തെ ജാപ്പനീസ് ശാസ്ത്രജ്ഞർ കടൽവെള്ളത്തിൽലയിക്കുന്ന പ്ലാസ്റ്റിക് വികസിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യാ രംഗത്ത് കൊറിയൻ ശാസ്ത്രജ്ഞരുടെ മുന്നേറ്റം. പുതിയതരം പ്ലാസ്റ്റിക് സമുദ്രജല മലിനീകരണം കൈകാര്യം ചെയ്യുന്നതിൽ നിന്ന് വഴിത്തിരിവായേക്കാമെന്ന് വിലയിരുത്തപ്പെടുന്നു. നൈട്രജനും ഫോസ്ഫറസും മാത്രം അവശേഷിപ്പിക്കുന്നതാണ് പുതിയ വസ്‌തു. ഇവ സൂക്ഷ്മാണുക്കൾക്ക് ഉപയോഗിക്കാനും സസ്യങ്ങളെ ആഗിരണം ചെയ്യാനും കഴിയും. അഗ്നിയെ ചെറുക്കാൻ ശേഷിയുള്ള ഈ വസ്തു മനുഷ്യന് ഹാനികരമല്ല, കൂടാതെ കാർബൺ ഡയോക്സൈഡ് പുറന്തള്ളുകയുമില്ല.
ജലത്തിൽ ലയിക്കും, ജീർണിച്ച് ഇല്ലാതാകും; മെമ്മറി ഡിവൈസ് വികസിപ്പിച്ച് ഗവേഷകർ, ഇ-മാലിന്യ പ്രശ്‌നത്തിന് പരിഹാരമാകുമോ?
Jowan Madhumala
0
Tags
Top Stories