എംഡിഎംഎ നൽകിയവരെക്കുറിച്ചും ആർക്ക് വേണ്ടി കൊണ്ട് വന്നു എന്നതിനെക്കുറിച്ചും പൊലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് നിലവിൽ വിപണിയിൽ 50 ലക്ഷം രീപയോളം വിലയുളളതായി പൊലീസ് അധികൃതർ വ്യക്തമാക്കി. ജോലി അന്വേഷിച്ചാണ് ഒമാനിലേക്കു പോയതെന്നാണ് സൂര്യയുടെ മൊഴി.
പൊലീസ് അതു വിശ്വസിച്ചിട്ടില്ല. കൊണ്ടു വന്നത് ലഹരിയായിരുന്നു എന്ന വിവരം സൂര്യയ്ക്ക് അറിയാമായിരുന്നു എന്നാണ് പൊലീസ് കരുത്തുന്നത്. സൂര്യയുടെ യാത്രാ വിവരങ്ങളും ഒമാനിൽ മുൻപ് ജോലി ചെയ്തിരുന്നുവോ എന്നതുൾപ്പെടെയുളള വിവരങ്ങളും പൊലീസ് അന്വേഷിക്കും. ലഗ്ഗേജിനുള്ളില്‍ മിഠായി പായ്ക്കറ്റില്‍ ഒളിപ്പിച്ച നിലയിലാണ് 950 ഗ്രാമിനുമുകളില്‍ എംഡിഎംഎ ഉണ്ടായിരുന്നത്.