നാൽപ്പതുകാരിയും നാല് കുട്ടികളുടെ അമ്മയുമായ യുവതി ഒളിച്ചോടി പോയത് 24വയസുകാരനൊപ്പം; കാമുകനൊപ്പം വീടുവിട്ടിറങ്ങുന്നത് ഇത് രണ്ടാം തവണ


നാൽപ്പതുകാരിയും നാല് കുട്ടികളുടെ അമ്മയുമായ യുവതി ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ ജാനകി ദേവി എന്ന യുവതിയാണ് തന്റെ മൂത്ത മകളേക്കാൾ ആറ് വയസിന് മാത്രം വ്യത്യാസമുള്ള യുവാവുമായി ഒളിച്ചോടി പോകുകയും വിവാഹം കഴിക്കുകയും ചെയ്തത്.

ഇരുപത് വർഷം മുമ്പാണ് യുവതി വിവാഹിതയായത്. മൂത്ത മകൾക്ക് പതിനെട്ടും രണ്ടാമത്തെ മകന് പതിനാറും മൂന്നാമത്തെ മകന് പന്ത്രണ്ടും ഇളയകുട്ടിയ്ക്ക് എട്ടും വയസാണ്. കഴിഞ്ഞ നാല് വർഷമായി യുവതിയും യുവാവും പ്രണയത്തിലായിരുന്നു. ബന്ധുവിന്റെ വീട്ടിൽവച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പതിയെ ഇരുവരും പ്രണയത്തിലായി.

‘എനിക്ക് ഇനി എന്റെ ഭർത്താവിനൊപ്പം ജീവിക്കാൻ താൽപര്യമില്ല. ഞാൻ എന്റെ കാമുകനൊപ്പമാണ് വന്നത്. എനിക്ക് അദ്ദേഹത്തോടൊപ്പം താമസിക്കണം’ എന്നായിരുന്നു യുവതി പോലീസിനോട് പറഞ്ഞത്. മുംബൈയിൽ ടൈൽ പണിക്കാരനാണ് യുവതിയുടെ ഭർത്താവ് രാംചരം പ്രജാപതി. ഇതിന് മുൻപ് ഒരു തവണയും യുവതി കാമുകനൊപ്പം വീടുവിട്ട് പോയിരുന്നു. ഒരു വർഷം മുമ്പായിരുന്നു ആദ്യത്തെ ഒളിച്ചോട്ടം. എന്നാൽ മാസങ്ങൾക്ക് ശേഷം തിരികെയെത്തുകയും ഭർത്താവിനോട് മാപ്പ് പറഞ്ഞ് വീണ്ടും ഒന്നിച്ചുതാമസിക്കുകയും ചെയ്തു.

എന്നാൽ അടുത്തിടെ വീണ്ടും യുവതി രണ്ടാം തവണ കാമുകനൊപ്പം വീട് വിട്ട് പോകുകയായിരുന്നു, ഇത്തവണ തിരികെ വന്നില്ല എന്നതുമാത്രമല്ല കാമുകനെ വിവാഹം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ മുൻ ഭർത്താവ് രാംചരം പ്രജാപതി പോലീസിൽ പരാതി നൽകുകയായിരുന്നു. സ്റ്റേഷനിൽ ഇരുകൂട്ടരും തമ്മിൽ ഒത്തുതീർപ്പിലെത്തി. ജാനകി കാമുകനോടൊപ്പം പോകുകയും. നാല് കുട്ടികളുടെ സംരക്ഷണം രാംചരണ് നൽകുകയും ചെയ്തു.

أحدث أقدم