ആലപ്പുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയ മുറിയിൽ നിന്ന് അനസ്തേഷ്യക്ക് ഉപയോഗിക്കുന്ന മയക്കുമരുന്നുകളും ഡോക്ടർമാരുടെ സീലുകളും സ്റ്റാമ്പ് പാഡുകളും കവർന്ന കേസിൽ പ്രതി അറസ്റ്റിൽ.
ആലപ്പുഴ തലവടി കുറ്റിക്കാട്ട് വെളി ശരതിനെ(26) ആണ് ആലപ്പുഴ നോർത്ത് പോലീസ് പിടികൂടിയത്.
പ്രതിയുടെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ കാണാതായ സീലുകളും സ്റ്റാമ്പ് പാഡും കണ്ടെടുത്തു.
മോഷ്ടിച്ച മയക്കുമരുന്നുകൾ ഉപയോഗിച്ച് തീർത്തതായി പ്രതി പോലീസിനോട് പറഞ്ഞു.
ഈമാസം 12നാണ് നഗരപരിസരത്തെ സ്വകാര്യ ആശുപത്രിയിൽ മോഷണം നടന്നത്.
രാത്രി 1.45നായിരുന്നു മോഷണം.
വളരെയേറെ സുരക്ഷമേഖലയിൽ നിന്ന് ശസ്ത്രക്രിയകൾക്ക് ഉൾപ്പടെ ഉപയോഗിക്കുന്ന മയക്കുമരുന്ന് വിഭാഗത്തിൽപെടുന്ന 14 ആംപ്യുളുകൾ, 12 വേദനസംഹാരികൾ എന്നിവയാണ് മോഷ്ടിച്ചത്.