ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അനസ്തേഷ്യ മരുന്നുകൾ മോഷ്ടിച്ചയാൾ പിടിയിൽ


ആലപ്പുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്ര​ക്രിയ മുറിയിൽ നിന്ന്​ അനസ്​തേഷ്യക്ക്​ ഉപയോഗിക്കുന്ന മയക്കുമരുന്നുകളും ഡോക്ടർമാരുടെ സീലുകളും സ്റ്റാമ്പ്​ പാഡുകളും കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. 
ആലപ്പുഴ തലവടി കുറ്റിക്കാട്ട് വെളി ശരതിനെ(26) ആണ് ആലപ്പുഴ നോർത്ത് പോലീസ്​ പിടികൂടിയത്​. 
പ്രതിയുടെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ കാണാതായ സീലുകളും സ്റ്റാമ്പ് പാഡും കണ്ടെടുത്തു.

മോഷ്​ടിച്ച മയക്കുമരുന്നുകൾ ഉപയോഗിച്ച്​ തീർത്തതായി പ്രതി പോലീസിനോട്​ പറഞ്ഞു.

ഈമാസം 12നാണ്​ നഗരപരിസരത്തെ സ്വകാര്യ ആശുപത്രിയിൽ മോഷണം നടന്നത്​. 

രാത്രി 1.45നായിരുന്നു മോഷണം. 

വളരെയേറെ സുരക്ഷമേഖലയിൽ നിന്ന്​ ശസ്ത്രക്രിയകൾക്ക്​ ഉൾപ്പടെ ഉപയോഗിക്കുന്ന മയക്കുമരുന്ന് വിഭാഗത്തിൽപെടുന്ന 14 ആംപ്യുളുകൾ, 12 വേദനസംഹാരികൾ എന്നിവയാണ് മോഷ്ടിച്ചത്.
أحدث أقدم