ഒറ്റകൈയ്യനാണെങ്കിലും രണ്ടു കൈയ്യുള്ള ആൾ ചെയ്യുന്നെതല്ലാം ചെയ്യാൻ ശാരീരിക ക്ഷമതയുള്ളയാളാണ് ഗോവിന്ദ ചാമിയെന്ന് മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം തലവൻ ഡോ.ഹിതേഷ് ശങ്കർ പറഞ്ഞു. അതിനു വേണ്ടിയുള്ള പരിശീലനം ‘ഗോവിന്ദ ചാമി സ്വയം നേടിയിട്ടുണ്ടെന്നും ഹിതേഷ് ശങ്കർ പറഞ്ഞു. സൗമ്യ കൊല കേസിൽ പിടിയിലായപ്പോൾ ഗോവിന്ദച്ചാമിക്ക് ശാരീരിക ക്ഷമത പരിശോധന നടത്തിയത്. ഡോ. ഹിതേഷ് ശങ്കറായിരുന്നു.
ഗോവിന്ദച്ചാമിയുടെ മസിൽപവർ ഇതേ പ്രായത്തിലുള്ള ഒരു മനുഷ്യന്റെ എല്ലാ ശാരീരിക ക്ഷമതയ്ക്കും സമാനമാണ്. ഒരു കൈ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ഇരു കൈകളും ഉള്ള ഒരു മനുഷ്യന് സാധാരണ ഗതിയിൽ ചെയ്യാവുന്ന എല്ലാ പ്രവൃത്തികളും ചെയ്യാൻ ഗോവിന്ദച്ചാമിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ പുലർച്ചെയാണ് കൊടും കുറ്റവാളിയായ ഗോവിന്ദച്ചാമി ജയിൽ ചാടിയത്. തുടർന്ന് ആറ് മണിക്കൂറിന് ശേഷമാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. പിടികൂടിയ ശേഷം ഇന്നലെ വൈകീട്ടോടെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. ഒന്നര മാസത്തെ ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. സുരക്ഷ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.