തോരാമഴ കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്കഭീതിയിൽ പാമ്പാടിയിലും കനത്ത മഴ തുടരുന്നു


കോട്ടയം : കനത്ത മഴയിൽ പടിഞ്ഞാറൻ മേഖല വീണ്ടും വെള്ളപ്പൊക്ക ഭീതിയിലാണ്. കിഴക്കൻ മേഖലയിൽ ജലനിരപ്പുയർന്നാൽ ഒഴുകിയെത്തുന്നത് മീനച്ചിലാറ്റിലേക്കാണ്.

ഇതോടെ താഴ്ന്നപ്രദേശങ്ങളായ കുമരകം, അയ്മനം, ചെങ്ങളം, തിരുവാർപ്പ് തുടങ്ങിയ മേഖലകളിലേക്ക് വെള്ളം ഇരച്ചെത്തും. മൂന്നാഴ്ച മുൻപുണ്ടായ കനത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു.

തുടർച്ചയായ രണ്ടുതവണ വെള്ളപ്പൊക്കത്തെ അതിജീവിച്ച് ജീവിതം സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് ആശങ്കയായി തോരാമഴ.
കടുത്ത വേനലും, വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും, ഉരുൾപൊട്ടലുമായി കാലാവസ്ഥാ വ്യതിയാനത്തിൽ വലിയ മാറ്റമാണ് ജില്ലയിൽ സമീപകാലത്ത് ഉണ്ടായിട്ടുള്ളത്.
Previous Post Next Post