വി ഡി സതീശനെ വീണ്ടും അധിക്ഷേപിച്ച് വെള്ളാപ്പള്ളി…





കൊച്ചി: വി ഡി സതീശനെ വീണ്ടും അധിക്ഷേപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശന് അഹങ്കാരത്തിൻ്റെ കയ്യും കാലും വെച്ചിരിക്കുന്നുവെന്നും ഈഴവന്റെ ബുദ്ധിയെയാണ് ചോദ്യം ചെയ്യുന്നത് എന്നും വെള്ളാപ്പള്ളി വിമർശിച്ചു. ശ്രീനാരായണ ഗുരുധർമ്മം സതീശൻ തന്നെ പഠിപ്പിക്കേണ്ട എന്നും അയാൾ വിചാരിച്ചാൽ ഒരു മരപ്പട്ടിയെപ്പോലെ ജയിപ്പിക്കാൻ പറ്റില്ലെന്നും വെള്ളാപ്പളി ആഞ്ഞടിച്ചു. സതീശന്റെ മണ്ഡലമായ പറവൂരിലെ എസ്എൻഡിപി പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ വിമർശനം.

നേരത്തേയുണ്ടായ വെള്ളാപ്പള്ളിയുടെ വിമർശനത്തിന് ശ്രീനാരായണ ഗുരുദേവന്‍ എന്താണോ പറയാന്‍ പാടില്ലെന്നു പറഞ്ഞിരിക്കുന്നത് അത് അദ്ദേഹം പറയുന്നു എന്നായിരുന്നു സതീശന്റെ മറുപടി. ഇതിനെതിരെയാണ് വെള്ളാപ്പള്ളി പ്രതികരിച്ചിരിക്കുന്നത്. സതീശന്റെ മണ്ഡലത്തിൽ വരുമ്പോൾ പറയാതെ പോകുന്നത് സമുദായത്തിന്റെ അന്തസ്സിനും തന്റെ പൗരുഷത്തിനും ചേരില്ല എന്ന് വെള്ളാപ്പള്ളി പറഞ്ഞായിരുന്നു സതീശനെതിരെ വെള്ളാപ്പള്ളി പ്രതികരിച്ചത്
Previous Post Next Post