സലാലയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; അഞ്ച് മരണം...




മസ്ക‌ത്ത് ഒമാനിലെ ദോഫാർ ഗവർണേറ്റിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് ഒമാനി പൗരൻമാരും മൂന്ന് എമിറാത്തി സ്വദേശികളുമാണ് മരിച്ചത്.

സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം തുംറൈത്ത് ആശുപ്രതിയിലേക്ക് മാറ്റി.
Previous Post Next Post