പൊലീസുകാരന്റെ തലയില്‍ ചുറ്റികകൊണ്ട് അടിച്ചു.. പ്രതി പിടിയിൽ…


        

പൊലീസ്‌കാരന്റെ തലയില്‍ ചുറ്റികകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പുന്തുറ ആലുക്കാട് മദര്‍ തെരേസ കോളനി സ്വദേശി ജോസിനെ(30) ആണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ബിനുവിനെ(46) ആണ് പ്രതി ആക്രമിച്ചത്.

തിരുവല്ലം ഇടയാര്‍ ഫാത്തിമ മാതാ പള്ളിയ്ക്ക് സമീപം കഴിഞ്ഞ ഒന്‍പതിന് ഉച്ചക്ക് 12-30 ഓടെയായിരുന്നു സംഭവം.പള്ളിവളപ്പിലുണ്ടിരുന്ന കാണിക്ക വഞ്ചി പൊളിച്ച് പണം കവരാന്‍ ശ്രമിച്ച ജോസിനെ തടയുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തത് ഡ്യുട്ടിയിലുണ്ടായിരുന്ന ബിനുവായിരുന്നു.കഴിഞ്ഞ ബുധനാഴ്ച വീണ്ടും പള്ളി വളപ്പിലെത്തിയ ജോസിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ബിനു ചോദ്യം ചെയ്തിരുന്നു.ഇതിന്‌റെ വൈരാഗ്യത്തില്‍ അടുത്തുണ്ടായിരുന്ന ചുറ്റിക വെച്ച് പ്രതി ബിനുവിന്റെ തലയില്‍ അടിക്കുകയായിരുന്നു.
أحدث أقدم