കേരളത്തിൽ സംഘടനകളെ മറയാക്കി രക്തദാന തട്ടിപ്പ്


        
കേരളത്തിൽ സംഘടനകളെ മറയാക്കി രക്തദാന തട്ടിപ്പ്. ആശുപത്രികളിലുള്ള രോഗികൾക്ക് രക്തം എത്തിയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്ത ശേഷം സംഘം പണം തട്ടിയെടുക്കുകയും ചെയ്യും. പണം കൈമാറ്റത്തെക്കുറിച്ച് രക്തം നൽകുന്നവരോ ആശുപത്രി അധികൃതരോ അറിയുകയുമില്ല.

രക്തം നൽകുന്നവരും അത് സ്വീകരിക്കുന്നവരും അറിയാതെയാണ് സംഘടനകളെ മറയാക്കിയുള്ള ഈ തട്ടിപ്പ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ രോഗിയുടെ ബന്ധുക്കളിൽ നിന്ന് 11250 രൂപയാണ് സ്വന്തമാക്കിയത്. ആശുപത്രിയിൽ രക്തം ഉറപ്പാക്കാമെന്ന് രോഗികളുടെ ബന്ധുക്കൾക്ക് ഉറപ്പ് നൽകി. ഇതിനായി ഒരു കത്തും കൈമാറി.രോഗിക്ക് നൽകിയ രക്തത്തിന് പകരം തൊട്ടടുത്ത ദിവസം രക്തം നൽകാനെത്തുമെന്നാണ് ആശുപത്രിക്ക് സംഘടന ഉറപ്പ് നൽകി. സംഘടനയുടെ അഭ്യർത്ഥന പ്രകാരം ആളുകളെത്തി രക്തം നൽകിയ ശേഷം മടങ്ങുകയും ചെയ്തു.

സാമ്പത്തിക കൈമാറ്റത്തെക്കുറിച്ച് രക്തം ദാനം ചെയ്യാനെത്തുന്നവർ അറിയാത്തതിനാൽ ഇത്തരം ഇടപാടുകളെക്കുറിച്ച് പരാതിയും ഉയരാറില്ല. അതിനാൽ രക്തദാന സംഘടനകൾക്ക് തട്ടിപ്പ് തുടരാനും സാധിക്കും.


        

أحدث أقدم