ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർമാരുൾപ്പടെ മുപ്പതോളം പേർക്ക് പരിക്ക്..


സംസ്ഥാനപാതയില്‍ ഉദുവടിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഡ്രൈവര്‍മാരുള്‍പ്പടെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയില്‍ ഉദുവടി-ചിറങ്കോണം ഇറക്കത്തിലാണ് അപകടം. തൃശ്ശൂരില്‍നിന്ന് മണ്ണാര്‍ക്കാട്ടിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവില്വാമലയില്‍നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന അരുവേലിക്കല്‍ എന്ന സ്വകാര്യബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്വകാര്യബസ് ഡ്രൈവര്‍ രാജന്‍ (46) തൃശ്ശൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബസില്‍ തിരക്ക് കുറവായിരുന്നു. സ്വകാര്യബസില്‍ 15 പേര്‍മാത്രമാണുണ്ടായിരുന്നതെന്ന് കണ്ടക്ടര്‍ പോളി പറഞ്ഞു.

മണ്ണുമാന്തി യന്ത്രവുമായി പോവുകയായിരുന്ന ലോറിയെ കെഎസ്ആര്‍ടിസി മറികടക്കുന്നതിനിടെ എതിര്‍ദിശയില്‍ വന്ന സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇറക്കമായിരുന്നതും ബസുകള്‍ക്ക് വേഗതയുണ്ടായിരുന്നതും അപകടത്തില്‍ കൂടുപതല്‍പേര്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമായി. പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി, ചേലക്കര ഗവ.താലൂക്ക് ആശുപത്രി, ചേലക്കര സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
أحدث أقدم