ഇടവേളയ്ക്കുശേഷം വീണ്ടും റെക്കോഡ് ഉയരം കുറിച്ച് സ്വർണ വില. സംസ്ഥാനത്ത് പവന്റെ വില 75,040 രൂപയായി. ഗ്രാമിന് 9,380 രൂപയും. ജൂൺ 14ന് രേഖപ്പെടുത്തിയ 74,560 രൂപയാണ് ഇതിന് മുമ്പത്തെ റെക്കോഡ് നിലവാരം. ബുധനാഴ്ച മാത്രം പവന്റെ വിലയിൽ 760 രൂപയുടെ വർധനവാണുണ്ടായത്. ചൊവാഴ്ചയാകട്ടെ 840 രൂപയും കൂടി. അതോടെ രണ്ട് ദിവസത്തിനിടെ 1,600 രൂപയാണ് വർധിച്ചത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് ഒരു ലക്ഷം പിന്നിട്ടു. ആഗോള വിപണിയിൽ ട്രോയ് ഔൺസിന് 3,400 ഡോളർ നിലവാരത്തിലാണ് വില.
ആഗോള വിപണിയിലെ വിലവർധനവാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. യുഎസുമായുള്ള വ്യാപാര തർക്കങ്ങളും ഡോളറിന്റെ മൂല്യമിടിവുമൊക്കെയാണ് ആഗോള വിപണിയിലെ വില വർധനവിന് പിന്നിൽ.