സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട വാക്കേറ്റം..ദമ്പതികളെ വടിവാള്‍കൊണ്ട് വെട്ടി..


        
സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട വാക്കേറ്റത്തിനിടെ ദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പട്ടിക്കാട് മണ്ണാര്‍മലയിലെ കൈപ്പള്ളി വീട്ടില്‍ ഫൈസലിനെയാണ് (41) മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെ വെട്ടത്തൂര്‍ മണ്ണാര്‍മല കിഴക്കേ മുക്കിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ആനമങ്ങാട് സ്വദേശി പുരയ്ക്കല്‍ ഷംസുദ്ദീന്‍, ഭാര്യ സമീറ (39) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സമീറയും മക്കളും താമസിക്കുന്ന വെട്ടത്തൂര്‍ മണ്ണാര്‍മല കിഴക്കേമുക്കിലെ സ്ഥലത്തുനിന്നും മുന്‍ ഭര്‍തൃസഹോദരനായ ഫൈസല്‍ മരങ്ങള്‍ മുറിച്ചുവിറ്റ് കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പരാതിയില്‍ പറയുന്നു. വടിവാള്‍കൊണ്ട് തലക്ക് പിന്നില്‍ വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് ഷംസുദ്ദീന്‍റെ കൈക്കും വെട്ടേറ്റിട്ടുണ്ട്.

ഒളിവില്‍ പോയ പ്രതിയെ തി ങ്കളാഴ്ച മാത്രിയാണ് പൊലീസ് പിടികൂടിയത് മേലാറ്റൂര്‍ ഇന്‍സ് പെക്ടര്‍ സി.എസ്. മനോജ് കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ എം. രമേഷ്, ഷെരിഫ് തേടേങ്ങല്‍, എ.എസ്.ഐമാരായ ഗോപാലകൃഷ്ണന്‍ അലനല്ലൂര്‍ ഫക്രുദ്ദീന്‍ അലി, എം അനിത, സിനിയര്‍ സിവില്‍ പൊലീസ് ഓഫി സര്‍ അബ്ദുല്‍ റയിസ് കൂട്ടില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പെരിന്തണ്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു


أحدث أقدم