കൂരോപ്പട :കുത്തക വ്യാപാരികളുടെ ക്രമാതീതമായ വർദ്ധനവ്, ഓൺലൈൻ വ്യാപാരം, വഴിയോരക്കച്ചവടം എന്നിവ ചെറുകിട വ്യാപാരികൾക്ക് വലിയ വെല്ലുവിളിയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീ എം കെ തോമസുകുട്ടി. വ്യാപാരി വ്യവസായി ഏകോപനസമിതി കൂരോപ്പട യൂണിറ്റിന്റെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് ശ്രീ കെ വി മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. എ കെ എൻ പണിക്കർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ശ്രീ. എബി.സി കുര്യൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. മുൻ പ്രസിഡന്റുമാരുടെ ഫോട്ടോ അനാച്ഛാദനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അമ്പിളിമാത്യു നിർവഹിച്ചു. 75 വയസ്സിനുമേൽ പ്രായമുള്ള മുതിർന്ന വ്യാപാരികളുടെയും യൂണിറ്റ് കുടുംബാംഗങ്ങളായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു പഞ്ചായത്ത് അംഗം പി എസ് രാജൻ എന്നിവരുടെയും പ്രവർത്തന മികവിന് പ്രത്യേക പുരസ്കാരങ്ങളും നൽകി. യൂണിറ്റ് വൈസ് പ്രസിഡന്റ് എൽജി ഗോപാലകൃഷ്ണൻ നായർ, ജനറൽസെക്രട്ടറി എം ആർ ഹരിദാസ്, ട്രഷറർ കെ ആർ പ്രസാദ്, സെക്രട്ടറി പി കെ മഹീന്ദ്രൻ, മുൻ പ്രസിഡന്റുമാരായ എ വി ലൂക്കോസ്, തോമസ് ജോസ് എന്നിവർ പ്രസംഗിച്ചു.
വ്യാപാരി വ്യവസായി ഏകോപനസമിതി കൂരോപ്പട യൂണിറ്റിന്റെ വാർഷിക പൊതുയോഗം നടന്നു
ജോവാൻ മധുമല
0
Tags
Top Stories