ബാലസംഘം സമ്മേളനത്തിൽ കൊലക്കേസ് പ്രതിയുടെ പാട്ടും പങ്കാളിത്തവും; വീഡിയോ ദൃശ്യങ്ങൾ പുറത്ത്


ബാലസംഘം സമ്മേളനത്തിൽ പങ്കെടുത്ത് കൊലക്കേസ് പ്രതി. ബാലസംഘത്തിൻറെ ധർമ്മടം നോർത്ത് വില്ലേജ് സമ്മേളനത്തിലാണ് കൊലക്കേസ് പ്രതി വടക്കുമ്പാട് സ്വദേശി ശ്രീജിത്ത് പങ്കെടുത്തത്. തലശേരി നിഖിൽ കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഇയാൾ. പരിപാടിയിൽ ഇയാൾ കുട്ടികളോട് സംസാരിക്കകയും പാടുകയും ചെയ്യുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

2008 ൽ ബിജെപി പ്രവർത്തകനായ നിഖിലിനെ ലോറിയിൽ നിന്ന് പിടിച്ചിറക്കി ആക്രമിക്കുകയും ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് വെട്ടിക്കൊല്ലുകയും ചെയ്ത കേസിലാണ് ശ്രീജിത്തിനെ കോടതി ശിക്ഷിച്ചത്. കേസിൽ 2018 ൽ ശ്രീജിത്ത് ഉൾപ്പെടെ അഞ്ച് സിപിഎം പ്രവർത്തകർക്ക് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവ് വിധിക്കുകയും ചെയ്തിരുന്നു. കുന്നോത്ത് പറമ്പിലെ ബിജെപി പ്രവർത്തകൻ കെ സി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി കൂടിയാണ് ശ്രീജിത്ത്. നേരത്തെ ശ്രീജിത്തിൻറെ വീടിന്റെ പാലുകാച്ചലിന് പി ജയരാജൻ എം വി ജയരാജൻ തുടങ്ങി സിപിഎം നേതാക്കൾ പങ്കെടുത്തത് വിവാദമായിരുന്നു.

أحدث أقدم