സിപിഎം ഓഫിസിന് നേരെ പടക്കമെറിഞ്ഞു.. സിപിഎമ്മുകാരൻ കസ്റ്റഡിയിൽ..


        
സിപിഎം ഓഫിസിന് നേരെ പടക്കമെറിഞ്ഞ കേസിൽ ഒരാൾ കസ്റ്റഡിയിൽ. പുല്ലശ്ശേരി സ്വദേശി അഷറഫിനെയാണ് മണ്ണാർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ സിപിഎം പ്രവർത്തകനാണ്. പി.കെ ശശിയുടെ ഡ്രൈവറായി പ്രവർത്തിച്ചിരുന്നുവെന്നും ആക്രമി വന്നത് മണ്ണാർക്കാട് ഏരിയ സെക്രട്ടറിയെ ആക്രമിക്കാനെന്നും നേതാക്കൾ ആരോപിച്ചു.

പാലക്കാട് മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിലാണ് പടക്കം പൊട്ടിച്ചത്. ഇന്നലെ രാത്രി 8.55 ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതി ഓഫീസിന് മുന്നിലെത്തി മാലപ്പടക്കം പൊട്ടിച്ച് കടന്നുകളയുയായിരുന്നു.മണ്ണാർക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Previous Post Next Post