കിതപ്പിന് ശേഷം കുതിച്ചുയർന്ന് സ്വർണവില.. ഇന്നത്തെ നിരക്ക് ഇങ്ങനെ..


        

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഒരു പവൻ സ്വർണത്തിന് 480 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 73680 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ വര്‍ധിച്ച് ഒരു ഗ്രാമിന് 9210 രൂപയായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇതാദ്യമായാണ് സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 127 രൂപയാണ്.

ആഗോള വിപണിയിലെ വിലവര്‍ധനവാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. കേരളത്തില്‍ കര്‍ക്കിടകം ആരംഭിച്ചതും സ്വര്‍ണവിലയെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തമാസം വിവാഹ സീസണ്‍ ആരംഭിക്കുന്നതോടെ വില ഇനിയും കൂടാനാണ് സാധ്യത.


أحدث أقدم