വാഴൂർ ഗ്രാമപഞ്ചായത്തിലെ യുദ്ധസ്മാരകത്തിൽ കാർഗിൽ ദിനാചരണം ആചരിച്ചു


വാഴൂർ: കെ.ജി. കോളേജ് എൻ.സി.സി യൂണിറ്റും നാഷണൽ എക്സ്-സർവീസ്മെൻ കോർഡിനേഷൻ കമ്മിറ്റിയും സംയുക്തമായി വാഴൂർ ഗ്രാമപഞ്ചായത്തിലെ യുദ്ധസ്മാരകത്തിൽ കാർഗിൽ വിജയദിനം ആചരിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സൈനികരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു.
ചടങ്ങിൽ ഹവിൽദാർ ജെയിംസ് പയ്യമ്പള്ളിൽ കാർഗിൽ ദിന സന്ദേശം നൽകി. രാജ്യസേവനത്തിന്റെ പ്രാധാന്യവും സൈനികരുടെ ത്യാഗവും അദ്ദേഹം തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.

നാഷണൽ എക്സ്-സർവീസ്മെൻ കോർഡിനേഷൻ കമ്മിറ്റി പാമ്പാടി യൂണിറ്റ് പ്രസിഡന്റ് വർഗീസ് ആലമ്പള്ളിൽ, മുൻ നാവികസേനാംഗം എം.ഇ. പ്രസന്നകുമാർ, നായിബ് സുബേദാർ സോമൻ എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യവും സമാധാനവും നിലനിർത്താൻ സൈന്യം വഹിക്കുന്ന പങ്കിനെക്കുറിച്ച് അവർ ഓർമ്മിപ്പിച്ചു.

കെ.ജി. കോളേജ് എൻ.സി.സി യൂണിറ്റിലെ സീനിയർ കേഡറ്റുമാരായ എസ്.യു.ഒ. ഷിബിൻ വി. മാത്തുകുട്ടി, യു.ഒ. ബ്ലെസ്സൺ മാത്യു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. എൽ.സി.പി.എൽ. ദിൽഷ ചടങ്ങിന് നന്ദി പറഞ്ഞു. നിരവധി എൻ.സി.സി കേഡറ്റുകളും നാട്ടുകാരും വിമുക്തഭടന്മാരും പരിപാടിയിൽ പങ്കെടുത്തു.
Previous Post Next Post