ബൈക്കും തമിഴ്നാട് ആർ ടി സി ബസും കൂട്ടിയിടിച്ച് അപകടം; 13 കാരിക്ക് ദാരുണാന്ത്യം


        

പാലക്കാട് മെഡിക്കൽ കോളേജിന് മുന്നിൽ ബൈക്കും തമിഴ്നാട് ആർ ടി സി ബസും കൂട്ടിയിടിച്ച് 13 വയസുകാരിക്ക് ദാരുണാന്ത്യം. കൊട്ടേക്കാട് ആനപ്പാറ സ്വദേശി ആരതിയാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ മറ്റൊരു ബന്ധുവിനൊപ്പം ബൈക്കിൽ വരുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന യുവതിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരതിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post