
കൊല്ലം ആയൂർ അകമണിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് നിർമ്മാണ തൊഴിലാളി മരിച്ചു. ഇളമാട് അമ്പലംമുക്ക് സ്വദേശി അനീഷ് (35) ആണ് മരിച്ചത്. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്ന് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.