20നും 25നും ഇടയിൽ പ്രായമുള്ള അനധികൃത കുടിയേറ്റക്കാർ… ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമം...അഞ്ച് പേർ പിടിയിൽ
Guruji 0
ന്യൂഡൽഹി : ചെങ്കോട്ടയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 5 ബംഗ്ലാദേശി പൗരൻമാരെ അറസ്റ്റ് ചെയ്തെന്ന് ദില്ലി പൊലീസ്. 20നും 25നും ഇടയിൽ പ്രായമുള്ള അനധികൃത കുടിയേറ്റക്കാരാണ് ഇവരെന്ന് പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ഇവരിൽ നിന്ന് ബംഗ്ലാദേശ് പൗരത്വം തെളിയിക്കുന്ന രേഖകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പിടിയിലായവരെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു. ഇവർ നഗരത്തിൽ കുറച്ചുകാലമായി വിവിധ ജോലികൾ ചെയ്ത് ജീവിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.