ഒഡിഷയിലെ ആറ് പ്രദേശങ്ങളില്‍ വന്‍ തോതില്‍ സ്വര്‍ണശേഖരം കണ്ടെത്തി: 20 മെട്രിക് ടണ്‍ സ്വര്‍ണം മണ്ണിനടിയിലുണ്ടെന്ന് റിപ്പോര്‍ട്ട്


ഒഡിഷയിലെ ഡിയോഘര്‍, സുന്ദര്‍ഗഡ്, നബരംഗ്പൂര്‍, കിയോഞ്ചര്‍, അംഗുല്‍, കോരാപുട്ട് എന്നിവിടങ്ങളില്‍ വന്‍തോതില്‍ സ്വര്‍ണ്ണ ശേഖരം കണ്ടെത്തി. ഏകദേശം 10 മുതല്‍ 20 മെട്രിക് ടണ്‍ വരെ സ്വര്‍ണ്ണം ഇവിടെ നിന്ന് ലഭിക്കുമെന്നാണ് വിദഗ്ദ്ധര്‍ കണക്കാക്കുന്നത്. ഇത് വലിയൊരു അളവാണെങ്കിലും, ഇന്ത്യയുടെ സ്വര്‍ണ്ണ ഇറക്കുമതിയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്.
ഒഡിഷ സംസ്ഥാനം രാജ്യത്തിന്റെ പുതിയ സ്വര്‍ണ്ണഖനന കേന്ദ്രമായി മാറാന്‍ സാധ്യത ഉണ്ട് 

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തി. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ഏടക) അടുത്തിടെ നടത്തിയ ധാതു പര്യവേക്ഷണ പദ്ധതികളിലാണ് 20 ടണ്ണോളം സ്വര്‍ണ്ണശേഖരം കണ്ടെത്തിയത്.
ഇതിനുപുറമെ, മയൂര്‍ഭഞ്ച്, മല്‍ക്കന്‍ഗിരി, സംബല്‍പൂര്‍, ബൗദ്ധ് എന്നിവിടങ്ങളിലും പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 2025 മാര്‍ച്ചില്‍, ഒഡിഷ നിയമസഭയില്‍ വെച്ച് ഖനി വകുപ്പ് മന്ത്രി ബിഭൂതി ഭൂഷണ്‍ ജെനയാണ് ഈ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചത്.
ഔദ്യോഗിക കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 
أحدث أقدم