കെ ഫോണില്‍ 29 ഒടിടിയും 350ലധികം ഡിജിറ്റല്‍ ചാനലുകളും; 444 രൂപ മുതല്‍ നിരക്ക്, അറിയാം വിവിധ പാക്കേജുകൾ...





തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ 'കെ ഫോണ്‍' 29 ഒടിടി പ്ലാറ്റ്‌ഫോമും 350ലധികം ഡിജിറ്റല്‍ ടിവി ചാനലുമടങ്ങുന്ന സേവനത്തിന് തുടക്കമിട്ടു. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒടിടി പ്ലാറ്റ്‌ഫോം നാടിന് സമര്‍പ്പിച്ചു. ആമസോണ്‍ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാര്‍, സോണി ലിവ്, സീ ഫൈവ്, ഫാന്‍ കോഡ്, ഡിസ്‌കവറി പ്ലസ്, ഹംഗാമ ടിവി, പ്ലേ ബോക്സ് ടിവി തുടങ്ങിയ ഒടിടികള്‍ കെ ഫോണ്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

കെഫോണിലെ ഒടിടി പാക്കേജ് മാസ നിരക്കുകള്‍:

444 രൂപ- 4500 ജിബി ഡാറ്റ, 45 എംബിപിഎസ് ഇന്റര്‍നെറ്റ്, 23 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍. മൂന്നു മാസത്തേക്ക് 1265 രൂപ, ആറ് മാസത്തേക്ക്2398 രൂപ, ഒരു വര്‍ഷം 4529 രൂപ

599 രൂപ- 26 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍, 55 എംബിപിഎസ് വേഗം, 4500 ജിബി ഇന്റര്‍നെറ്റ്. മൂന്ന് മാസം 1707 രൂപ, ആറ് മാസം 3235 രൂപ, ഒരു വര്‍ഷം 6110 രൂപ

799 രൂപ- 26 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍. വേഗം 105 എംബിപിഎസ്, 4500 ജിബി ഡാറ്റ. മൂന്ന് മാസം 2277 രൂപ, ആറ് മാസം 4315 രൂപ, ഒരു വര്‍ഷം 8150 രൂപ.899 രൂപ- 65 എംബിപിഎസ് വേഗം. 4500 ജിബി ഇന്റര്‍നെറ്റ്, 29 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍. മൂന്ന് മാസം 2562 രൂപ, ആറ് മാസം 4855 രൂപ, ഒരു വര്‍ഷം 9170 രൂപ

999 രൂപ- 155 എംബിപിഎസ് വേഗത, 4500 ജിബി ഇന്റര്‍നെറ്റ്. 29 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍. മൂന്ന് മാസം 2847 രൂപ, ആറു മാസം 5395 രൂപ, ഒരു വര്‍ഷം 10190 രൂപ.
Previous Post Next Post