രഹസ്യവിവരത്തെ തുടർന്ന് പരിശോധന; റേഷൻ വിഹിതമായ 3,500 കിലോ അരിയും 85 കിലോ ഗോതമ്പും കരിഞ്ചന്തയിൽ വിൽപ്പനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഒരാൾ പോലീസ് പിടിയിൽ

 

ആലപ്പുഴയിൽ റേഷൻ വിഹിതമായ 3,500 കിലോ അരിയും 85 കിലോ ഗോതമ്പും കരിഞ്ചന്തയിൽ വിൽപ്പനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഒരാൾ പോലീസ് പിടിയിലായി. ആലപ്പുഴ നോർത്ത് സി.ഐ. എം.കെ. രാജേഷിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തോണ്ടൻകുളങ്ങര സ്വദേശിയായ ജിനു (52) എന്നയാളെ പിടികൂടിയത്.

പ്രതി സഞ്ചരിച്ചിരുന്ന വാഹനമുൾപ്പെടെ, കിലോക്കണക്കിന് റേഷൻ സാധനങ്ങളും പോലീസ് പിടിച്ചെടുത്തു. കൂടാതെ, പുന്നമടയിൽ പ്രതി വാടകയ്ക്ക് എടുത്തിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ അരി ചാക്കുകളിലാക്കാൻ ഉപയോഗിച്ചിരുന്ന നിരവധി പ്ലാസ്റ്റിക് ചാക്കുകൾ, ഇലക്ട്രോണിക് ത്രാസ്, ചാക്ക് തുന്നാനുള്ള മെഷീൻ, അളവ് പാത്രങ്ങൾ തുടങ്ങിയവയും കണ്ടെത്തി.

അരിയും ഗോതമ്പും കടത്താനായി ഉപയോഗിച്ച വാഹനവും സാധനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഐ.മാരായ ജേക്കബ്, ഷിബു, എ.എസ്.ഐ. രശ്മി, സീനിയർ സി.പി.ഒ. രജീഷ്, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് ഈ നിയമവിരുദ്ധപ്രവർത്തനം തടഞ്ഞത്. പൊതുവിതരണ സംവിധാനം ദുരുപയോഗം ചെയ്ത് കരിഞ്ചന്തയിൽ സാധനങ്ങൾ വിൽക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Previous Post Next Post