
അരൂർ :എഴുപുന്ന പഞ്ചായത്ത് ഒന്നാം വാർഡിൽ നീലിവീട്ടിൽ ആൽഫിൻ ആൻ്റണി(14) ആണ് മരിച്ചത്. കുമ്പളങ്ങി ഔവ്വർ ലേഡി കോൺവെൻ്റ് സ്ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ആയിരുന്നു ആൻഫിൻ ആൻ്റണി. നാലു സുഹൃത്തുക്കളുമായി ഫുട്ട്ബോൾ കളിച്ചു കൊണ്ടിരുന്ന ആൽഫിന് വള്ളത്തിൽ കളിക്കണമെന്ന ആഗ്രഹം ഉണ്ടായി. ഉടൻ തന്നെ ചെമ്മീൻ വാറ്റ് നടത്തുന്ന പാണ്ടോത്ത് കരി ചാലിൽ കിടന്ന വള്ളവുമായി ഒറ്റക്ക് തുഴഞ്ഞു പോയി. പെട്ടെന്ന് വള്ളം മറിഞ്ഞ് ആൽഫിൻ വെള്ളത്തിൽ വീഴുകയായിരുന്നു. എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും രക്ഷിക്കാനായില്ല ഇന്നലെ(ചൊവ്വ )വൈകിട്ട് ആണ് അപകടം ഉണ്ടായത്.ബെർലി, ജിംസി ദമ്പതികളുടെ ഏക മകനാണ്. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം അരൂക്കുറ്റി ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം നാളെ (വ്യാഴം) ഉച്ചക്ക് ശേഷം നടക്കും.