നഗരമദ്ധ്യത്തില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി...


ചെങ്ങന്നൂര്‍ : നഗരമദ്ധ്യത്തില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. എം.സി റോഡില്‍ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ ജില്ലാ ആശുപത്രിയുടെ മതില്‍ കെട്ടിന് സമീപത്തെ പാറകള്‍ക്കിടയില്‍ നിന്നാണ് നാലര അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്. ഇന്ന് രാവിലെ നഗരസഭാ ശുചീകരണ തൊഴിലാളികള്‍ റോഡരുകിലെ പുല്ലുകള്‍ വെട്ടി മാറ്റുന്നതിനിടയിലാണ് പെരുമ്പാമ്പിനെ കണ്ടത്. ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.നിഷ വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൂമല സ്വദേശി സാം ജോണാണ് പാറകള്‍ക്കിടയില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടിയത്. പെരുമ്പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറി.

Previous Post Next Post