ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച ഓട്ടോയില്‍ ഇടിച്ച് നിയന്ത്രണംവിട്ട കാര്‍.. മൂന്ന് പേർക്ക്….


നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലിടിച്ച് അപകടം.വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഉള്ള്യേരി- കൊയിലാണ്ടി സംസ്ഥാന പാതയിൽ മുണ്ടോത്ത് പള്ളിക്ക് സമീപമാണ് സംഭവം.ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന ഉള്ള്യേരി സ്വദേശികളായ ജസീന, ആദിത്യ ഷിയാന്‍ ഓട്ടോ ഡ്രൈവര്‍ കൊയിലാണ്ടി സ്വദേശി സതീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് എതിരേ വന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ ഇടിച്ചശേഷം റോഡരികിലെ മതിലില്‍ ഇടിച്ച് മറിയുകയും ചെയ്തു. ഉച്ചയോടെയാണ് അപകടമുണ്ടായത്. ജസീനയും ആദിത്യയും കൊയിലാണ്ടിയിലെ ആശുപത്രിയില്‍ പോയി ഓട്ടോയില്‍ മടങ്ങി വരികയായിരുന്നു. പരിക്കേറ്റവര്‍ മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.


أحدث أقدم