അതുല്യയുടെ മരണം; ആരോപണ വിധേയനായ ഭർത്താവ് സതീഷ് ശങ്കറിനെ ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: ഷാർജയിലെ റോളയിൽ കൊല്ലം കോയിവിള സ്വദേശിനി അതുല‍്യ ആത്മഹത‍്യ ചെയ്ത കേസിൽ ആരോപണ വിധേയനായ ഭർത്താവ് സതീഷ് ശങ്കറിനെ ക്രൈംബ്രാഞ്ചിന് കൈമാറി. പത്തനംതിട്ട ക്രൈംബ്രാഞ്ച് യൂണിറ്റിനാണ് സതീഷിനെ കൈമാറിയത്.

കൊല്ലം ജില്ലാ കോടതി ഇടക്കാല ജാമ‍്യം അനുവദിച്ചതിനെ തുടർന്നായിരുന്നു ഞായറാഴ്ച പുലർച്ചയോടെ സതീഷ് നാട്ടിലെത്തിയത്. എന്നാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് എമിഗ്രേഷൻ വിഭാഗം ഇയാളെ തടഞ്ഞുവയ്ക്കുകയും വലിയതുറ പൊലീസിനെ ഏൽപ്പിക്കുകയുമായിരുന്നു.

തുടർന്ന് വലിയതുറ പൊലീസാണ് സതീഷിനെ പത്തനംതിട്ട ക്രൈംബ്രാഞ്ചിന് കൈമാറിയത്. കൊലപാതക കുറ്റത്തിന് സതീഷിനെതിരേ തെളിവുകളില്ലെന്നായിരുന്നു ഇടക്കാല മുൻകൂർ ജാമ‍്യ ഉത്തരവിൽ കോടതി വ‍്യക്തമാക്കിയിരുന്നത്.
Previous Post Next Post