തിരുവനന്തപുരം: ആറ്റിങ്ങലിൽ പോളിടെക്നിക് വിദ്യാർഥി വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ഇടയ്ക്കോട് മങ്കാട്ടുമൂല ചൂളയിൽ കീർത്തനത്തിൽ വേണു - സുനിത ദമ്പതികളുടെ മകൾ കീർത്തന (17) ആണ് മരിച്ചത്. വീടിനുളളിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി എത്തിയ അച്ഛനാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ വഴക്ക് പറഞ്ഞതിന്‍റെ മനോവിഷമത്തിലാണ് പെൺകുട്ടി മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. കാർത്തികാണ് സഹോദരൻ.