ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ.. അന്വേഷണം


        
കായംകുളം കൃഷ്ണ‌പുരത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ആരാധ്യ (14)യെ ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളം സെന്റ് മേരിസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല.

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പുരോ​ഗമിക്കുകയാണ്.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.


أحدث أقدم