വീണ്ടും മുത്തലാഖ് പരാതി: ഗര്‍ഭിണിയായിരിക്കുമ്പോള്‍ വയറ്റില്‍ ചവിട്ടി.. സ്ത്രീധനം ചോദിച്ച് ക്രൂര മർദ്ദനം…


        

യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി. യുവതിയുടെ പരാതിയില്‍ കർണാടക ഈശ്വരമംഗല സ്വദേശി ഇബ്രാഹിം ബാദുഷക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു. ദേലംപാടി സ്വദേശി റാഫിദ (22) യെയാണ് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയത്. ഗുരുതരമായ ശാരീരിക മര്‍ദനമുണ്ടായെന്നും കുഞ്ഞിന്റെ പിതൃത്വത്തെപ്പോലും ചോദ്യം ചെയ്‌തെന്നും യുവതി ആരോപിച്ചു. ഭര്‍ത്താവ് ഇബ്രാഹിം ബാദുഷ സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

ഗര്‍ഭിണി ആയിരിക്കുമ്പോള്‍ പോലും ഇബ്രാഹിം ബാദുഷ മര്‍ദിച്ചുവെന്നും വയറ്റില്‍ ചവിട്ടിയെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം. യുവതിയുടെ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ബളിഞ്ച പളളിയിലെ ഖത്തീബ് ആണ് ഇബ്രാഹിം ബാദുഷ.


أحدث أقدم