ഷർട്ടിന്റെ ബട്ടണ്‍ ഇട്ടില്ലെന്ന് ആരോപണം. പ്ലസ്‌വണ്‍ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മര്‍ദിച്ചതായി പരാതി. കാസര്‍കോട് മടിക്കൈ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ആണ് സംഭവം.ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ലെന്ന് പറഞ്ഞാണ് പ്ലസ് ടു വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചത്.
തുടര്‍ന്ന് അബോധാവസ്ഥയില്‍ ആയ വിദ്യാര്‍ത്ഥിയെ അധ്യാപകരാണ് ആശുപത്രിയില്‍ എത്തിച്ചത്. കൈകള്‍ക്കും കാലുകള്‍ക്കും പരിക്കേറ്റ വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി.