അകലക്കുന്നംസ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ഹര്‍ ഘര്‍ തിരംഗ, ഹര്‍ ഘര്‍ സ്വച്ഛതാ ക്യാമ്പയിന്റെ ഭാഗമായി അകലക്കുന്നം പഞ്ചായത്തില്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മാലിന്യത്തില്‍ നിന്നും സ്വാതന്ത്രത്തിലേയ്ക്ക് എന്ന സന്ദേശമുയര്‍ത്തി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും,വിദ്യാഭ്യാസസ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും
.പരിപാടിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം അധ്യക്ഷനായിരുന്നു.ആശംസകള്‍ നേര്‍ന്നുകൊണ്ട് പഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യുസ്,,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മനോജ്, വാര്‍ഡ് മെമ്പര്‍ കെ കെ രഘു ,ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഹരികുമാര്‍ മറ്റക്കര തുടങ്ങിയവര്‍ സംസാരിച്ചു.
അകലക്കുന്നത്ത് സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ ലോഗോ പ്രകാശനം ചെയ്തു