പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം..


പാലക്കാട് നഗരത്തിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം. സുൽത്താൻ പേട്ട ജംഗ്ഷനിലൂടെ നടന്ന് പോകുന്ന യുവതിയെ ബലം പ്രയോഗിച്ച് ഓട്ടോറിക്ഷയിൽ കയറ്റാനാണ് ശ്രമിച്ചത്. ഊട്ടി സ്വദേശിയാണ് യുവതിയെ മർദ്ദിച്ച് ഓട്ടോയിൽ കയറ്റാൻ ശ്രമിച്ചത്. സംഭവം കണ്ട നാട്ടുകാർ ഓടിക്കൂടി ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.


أحدث أقدم