ലൈംഗികാരോപണ കേസ്; രാഹുലിനെ പൊതുപരിപാടിയിൽ നിന്ന് വിലക്കി പാലക്കാട് നഗരസഭ




പാലക്കാട്: ലൈംഗികാരോപണത്തെ തുടർന്ന് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിനും പിന്നാലെ അദ്ദേഹത്തെ പൊതുപരിപാടിയിൽ നിന്ന് വിലക്കി പാലക്കാട് നഗരസഭ. പാലക്കാട്ടെ ബസ് സ്റ്റാന്‍റ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കരുതെന്ന് രാഹുലിനോട് ആവശ്യപ്പെട്ടുകൊണ്ട് കത്തയച്ചു.

വെള്ളിയാഴ്ച വൈകിട്ടാണ് ബസ് സ്റ്റാന്‍റ് ഉദ്ഘാടന പരിപാടി നിശ്ചയിച്ചിരുന്നത്. രാഹുൽ ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി. ഈ പരുപാടിയിൽ നിന്നും എംഎൽഎയെ വിലക്കിക്കൊണ്ടാണ് പാലക്കാട് നഗരസഭ കത്ത് നൽകിയത്. വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ രാഹുലിന് കത്ത് നല്‍കിയിരിക്കുന്നത്.
Previous Post Next Post