സംസ്ഥാനത്തെ അധ്യാപകർ ഇനി പാമ്പിനെയും പിടിക്കും.. പാമ്പ് പിടിക്കാൻ പരിശീലനം…


സംസ്ഥാനത്തെ അധ്യാപകർക്ക് പാമ്പ് പിടിക്കാൻ പരിശീലനം. വനം വകുപ്പാണ് പരിശീലനം നൽകുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ ശാസ്ത്രിയമായി പാമ്പ് പിടിക്കുന്നത് എങ്ങനെ എന്ന് പരിശീലിപ്പിക്കും. ഓഗസ്റ്റ് 11 ന് പാലക്കാടാണ് പരിശീലനം നിശ്ചയിച്ചിട്ടുള്ളത്.

പാലക്കാട് ഉള്ള അധ്യാപകർക്ക് അപേക്ഷിക്കാം. പാമ്പ് കടി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശീലനം സംഘടിപ്പുന്നത്. ഒരു ദിവസമാണ് പരിശീലന പരിപാടി. ഇത് സംബന്ധിച്ച സർക്കുലർ വനം വകുപ്പ് പുറത്തിറക്കി.


أحدث أقدم