ട്രാന്‍സ്ഫോര്‍മര്‍ അറ്റകുറ്റപണിക്കിടെ കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റു


        

ട്രാന്‍സ്‌ഫോര്‍മര്‍ അറ്റക്കുറ്റപണിക്കിടെ കെഎസ്ഇബി താത്കാലിക ജീവനക്കാരന് ഷോക്കേറ്റു. തൃശ്ശൂര്‍ വടക്കാഞ്ചേരിയിലാണ് സംഭവം. കാഞ്ഞിരക്കോട് സ്വദേശി പ്രസാദിനാണ് പരിക്കേറ്റത്.


രാവിലെ 11 മണിയോടെയാണ് ജീവനക്കാരന് ഷോക്കേറ്റത്. പൊതുമരാമത്ത് വകുപ്പിന്റെ കാന നിര്‍മാണത്തെ തുടര്‍ന്ന് ട്രാന്‍സ്‌ഫോര്‍മറുമായി ബന്ധപ്പെട്ട അറ്റകുറ്റ പണിക്കിടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ ജീവനക്കാരനെ താഴെയിറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

أحدث أقدم